കായല്‍ രാജാവ് ജോസഫ് മുരിക്കന്‍ വളര്‍ച്ചയും പതനവും. " ചരിത്രം ചിമിഴിലൂടെ " രാജേഷ്‌ ഉണുപ്പള്ളി

Published 2020-04-11
നവയുഗത്തില്‍ പലരും അറിയാതെ പോയ ചില ചരിത്രം സ്കൂള്‍തലത്തില്‍ നാം പഠിച്ചിട്ടില്ലാത്ത എന്നാല്‍ നാം അറിയേണ്ട ചില കാര്യങ്ങളാണ് ചരിത്രം ചിമിഴിലൂടെ എന്നാ പംക്തിയിലൂടെ നിങ്ങള്‍ക്കായി ഞങ്ങള്‍ പങ്കു വയ്ക്കുന്നത്..


എഞ്ചിനീയറിംഗ് ഇത്രയധികം വളര്‍ന്നിട്ടില്ലാത്ത കാലഘട്ടത്തില്‍ ഒരു കായലിന്റെ നടുക്ക് ആയിരമേക്കര്‍ സ്ഥലം മണ്ണിട്ട്‌ പൊക്കി അവിടെ കൃഷി സ്ഥലമായി ഒരുക്കിയെടുത്ത ഒരു കഠിനാധ്വാനിയാണ് മുരിക്കുമൂട്ടില്‍ ഔതകുട്ടിച്ചായന്‍ എന്ന ജോസഫ് മുരിക്കന്‍. അദ്ധേഹത്തിന്റെ അധ്വാനത്തിന്റെ ഫലം ഇന്ന് ശവപ്പറമ്പ് പോലെ കിടക്കുകയാണ്.



കേരളത്തിന്റെ ടൂറിസത്തില്‍ ശക്തമായ ഇടം പിടിക്കേണ്ട ഒരു കാര്യമാണ് ആ ആയിരമേക്കര്‍, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നാളിതുവരെ ആരും അതിനായി മുന്‍കൈ എടുത്തിട്ടില്ല.



തലമുറകള്‍ക്ക് കൈമാറേണ്ട അറിവാണ് ഈ വീഡിയോയിലൂടെ ഞങ്ങള്‍ പങ്കു വയ്ക്കുന്നത്.

All Comments (21)
  • എത്ര നല്ല ചരിത്രം. ഗവണ്മെന്റ് അർഹിക്കുന്ന ഒരു പരിഗണനയും കൊടുത്തില്ല. ഇനി എങ്കിലും ആ ചരിത്ര പുരുഷന് ഓർമ പുതുക്കൽ ദിവസം കലണ്ടറിൽ രേഖപെടുത്തുക വലിയൊരു ജനതയെ തീറ്റിപ്പോറ്റി ലോകത്തിനു നല്ലൊരു സന്ദേശം നൽകി ജീവിതം പൂർത്തിയാക്കിയാ കായൽ രാജാവിന് ആദരാഞ്ജലികൾ
  • @johnabraham2318
    കായൽ രാജാവ് മുരിക്കന്റെ ചരിത്രം വളരെ മനോഹരമായി പറഞ്ഞു തന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി
  • മുരിക്കന്റെ ശാപമാണ് ഇന്ന് കുട്ടനാട്ടുകാർ അനുഭവിക്കുന്ന വെള്ളക്കെട്ട്. അക്ഷന്തവ്യമായഅപരാധമാണ്‌ മുരിക്കനോട് ചെയ്‌തത് .
  • @emperor..837
    കമ്മൂണിസം എന്ന വിഷം തീണ്ടിയില്ലായിരുന്നേൽ, കേരളം ഇന്ന് സിങ്കപ്പൂർ, ദുബായ് ലെവൽ എതിയെന്നെ
  • മുരിക്കൻറ്റെ ബംഗ്ലാവിൽ പലപ്പോഴും പോയിട്ടുണ്ടെങ്കിലും വിശദമായ ഒരു അറിവ് ഇപ്പോഴാണ് കിട്ടിയത്. നന്ദി
  • കമ്യൂണിസം ഒരു നാടിനെ എങ്ങിനെ നശിപ്പിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് താങ്കൾ നൽകിയത്. നന്ദി..
  • @jayakumarts
    പുതിയ അറിവുകള്‍ . മാര്‍ത്താണ്ഡം, ചിത്തിര കായലുകളുടെ ചരിത്രം പങ്കുവെച്ചതിന് അഭിനന്ദനങ്ങള്‍...
  • @solan1348
    മുരിക്കൻ റെയും കായൽ കൃഷിയുടെയും ചരിത്രം വളരെ മനോഹരമായി അവതരിപ്പിച്ചു. നന്ദി
  • @josekthomas3387
    കായൽ സന്ദർശിച്ച മഹാരാജാവ് തിരുമനസ്സുകൊണ്ട് പറഞ്ഞതിങ്ങനെ.... "മുരിക്കൻ കൃഷി ചെയ്തില്ലെങ്കിൽ എൻ്റെ പ്രജകൾ പട്ടിണിയായിപ്പോവുമല്ലോ....!"
  • @loveshorepch566
    അതിശയിപ്പിക്കുന്ന ചരിത്രം, ശബ്ദം മനോഹരമായിട്ടുണ്ട്,
  • @sanilkv8006
    ചരിത്ര അനേഷികൾക്ക് അറിവ് പകർന്നതിന് നന്ദി
  • @magnifier2692
    കർഷകരെ ചവുട്ടി താഴ്ത്തുക എന്നത് ചില രാഷ്ട്രീയ പാർട്ടികളുടെ സ്ഥിരം തൊഴിലായിരുന്നു.അത് ഇപ്പോഴും തുടരുന്നു.
  • @brennyC
    ഈ ഒരു ചരിത്ര അറിവ് പങ്കുവെച്ചതിനു നന്ദി...
  • @bobyjohn7710
    കായൽ നികത്തി എന്നുള്ള പ്രയോഗം തികച്ചും അസംബന്ധമാണ് ഞാ നിയും പ്രകൃതി സ്നേഹിയുമായിരുന്ന മഹാനായ മുരിക്കൻ ചിറകെട്ടി വെള്ളം പറ്റിച്ചാണ് നിലം കൃഷിയോഗ്യമാക്കിയത് അദ്ദേഹം നിലം ഒരിക്കലും നികത്തിയിട്ടില്ല
  • @rpoovadan9354
    കമ്യൂണിസ്റ്റ് കൾ ഇപ്പോൾ ഊററ൦ പറയുന്നതു വെറും ജാഡ.കേരളത്തെ മൊത്തം തകർത്തതു അവരുടെ വികലമായ നയങ്ങൾ ആണ്. കാർഷിക മേഖലയു൦ വൃവസായ മേഖലയു൦ തകർത്തതു അവരുടെ അനാവശ്യ സമരങ്ങൾ ആണ്. ടാക്ടറിനെതിരെ, കബൃൂട്ടറിനെതിരെ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ, അങ്ങിനെ കേരളത്തെ നിരവധി വർഷം പിറകിലാക്കി.
  • @rittythomas9023
    A great person who fed Kerala for decades...The description about his last days should have been explained in a better way
  • വളരെ നല്ല വിവരണം ഞാൻ വായിച്ചിട്ടുണ്ട് ഇദ്ധേഹത്തിന്റെ പുസ്തകം ഓർമ്മ ചക്രങ്ങൾ
  • @truthfinder2575
    കുട്ടനാടൻ മുരിക്കൻ ഒരു ഐതിഹാസിക കർഷകൻ ആണ് എന്ന് കേട്ടിട്ടുണ്ട്. അത് നശിപ്പിച്ചില്ലായിരുന്നെൻകിൽ ഇന്ന് കേരളത്തിന് ആവശ്യമായിരുന്ന അരി കിട്ടുമായിരുന്നു. എല്ലാം നശിപ്പിച്ചിട്ടു പിച്ചതൊട്ടിയിൽ കൈയിട്ടുവാരുന്ന അവസ്ഥ. കുട്ടനാടൻ മുരിക്കൻ ചരിത്രം അവതരിപ്പിച്ച താങ്കൾക്ക് വളരെ നന്ദി .
  • @robyroby6226
    ട്രാക്ടർ വന്നപ്പോൾ എതിർത്തു,പിന്നെ അനുകൂലിച്ചു,കമ്പ്യൂട്ടർ വന്നപ്പോൾ എതിർത്തു,ഇപ്പോൾ sagakal കക്ഷതിൽ ലാപ് ടോപ്പ് വച്ചു കറങ്ങി നടക്കുന്നു.റെയിൽവേ ടിക്കറ്റ് റീസെർവഷൻ computerised ആക്കിയപ്പോൾ,platforn തള്ളി പൊളിച്ചു,ആരു എയത്‌ തുടങ്ങിയാലും അവനെ മുതലാളി ആക്കി തൊഴിൽ സമരം നടത്തി അവനെ kuthupala എടുപ്പിച്ചു കമ്മ്യൂണിസ്റ്റ് എന്നു പറയുന്ന ഈ ജീവികൾ കേരളത്തെ ഒരു 15 വർഷം എങ്കിലും പിന്നോട് കൊണ്ടുപോയി