പൂന്താനം ഇല്ലം ഐതിഹ്യകഥകളും ചില കാണാകാഴ്ചകളും

Publicado 2020-07-30
#aviyalumappooppanthadiyum
#poonthanamillam
#malappuramtourism
ഭക്തകവി പൂന്താനം നമ്പൂതിരി ജനിച്ചുവളർന്ന സ്ഥലം ആണ് പൂന്താവനം. പിന്നീട് അത് ലോപിച്ച് പൂന്താനം ആയി. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്ക് അടുത്താണ് പൂന്താനം സ്ഥിതിചെയ്യുന്നത്, പെരിന്തൽമണ്ണ - നിലമ്പൂർ റൂട്ടിൽ. ഇപ്പോൾ ഗുരുവായൂർ ദേവസ്വം ആണ് ഇല്ലത്തിന്റെ കാര്യങ്ങൾ നടത്തുന്നത്.

Todos los comentarios (21)
  • @bibinraj5305
    പൂന്താനം ഇല്ലം ജീവിതത്തിൽ ആദ്യമായാണ് കാണുന്നത് ഇങ്ങനെ കാണാൻ സാധിച്ചതിൽവലിയ ഒരു ഭാഗ്യമായി കരുതുന്നു. ഒത്തിരി സന്തോഷം വളരെ നന്ദിയുണ്ട്
  • @appleorange3408
    വീഡിയോയിൽ കൂടെ ആണെങ്കിലും പൂന്താനം ഇല്ലം കാണാൻ സാധിച്ചല്ലോ മഹാഭാഗ്യം ... കൃഷ്ണാ ഗുരുവായൂരപ്പാ ... ആദ്യമായാണ് ചാനൽ കാണുന്നേ കുട്ടിക്ക് എല്ലാ നൻമകളും നേരുന്നു . ഇതുപോലുളള വിഡിയോ കാണുന്നതു തന്നെ മനസിനു സന്തോഷാണ്
  • @Religionfree
    അതിമനോഹരം. ഗൃഹാതുരത്വം തരുന്നു. ഭക്തകവി പൂന്താനം തിരുമേനിയുടെ പാദങ്ങളിൽ പ്രണാമം. ഓം നമോ നാരായണ
  • @athirariyas8880
    പൂന്താനം ഇല്ലം ജീവിതത്തിൽ ആദ്യമായാണ് കാണുന്നത് ഇങ്ങനെ കാണാൻ സാധിച്ചതിൽവലിയ ഒരു ഭാഗ്യമായി കരുതുന്നു. ഒത്തിരി സന്തോഷം വളരെ നന്ദിയുണ്ട് ചേച്ചി.🙏🙏🙏🙏
  • പൂന്താനം ഇല്ല o കാണാൻ പറ്റിയതിന് ഒരായിരം നന്ദി🙏
  • ജീവിതത്തിൽ ഇങ്ങനെ എങ്കിലും പൂന്താനം ഇല്ലം കാണാൻ സാധിച്ചത് ഭാഗ്യമായ്ക്കരുതുന്നു അതിന് നന്ദി അവിയലല്ല അമൃതാണ് ഈ ചാനൽ
  • Poonthanam illam kaanan kazhijathathil othiri santhosham. Cinemayil kandittundu. Avide varan aagrahikkunnu. Aa valiya krishna bhakthante naadum illavum kaanam.🙏🙏🙏💥👍👍
  • @nnspotti8380
    ദയവായി നശിപ്പിച്ചു കളയരുത്.... ഇതുപോലെ നമ്മൾക്ക് വീണ്ടും നിർമിക്കാൻ ആവില്ല.. കുറച്ചു പുതുക്കി ഷൂട്ടിങ് ന് കൊടുക്കുക.. ആ വരുമാനം ഇതിന്റെ പുനർ നിർമിതിക്കും ഉപയോഗിക്കാം.. നശിപ്പിക്കാൻ എളുപ്പം ആണ്. നിർമിക്കാൻ ബുദ്ധിമുട്ടും
  • Super ഇനിയും ഇത്തരം പഴമയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
  • @DKMKartha108
    പൂന്താനം അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ ഉണ്ണിക്കുപേരുണ്ണിക്കൃഷ്ണനെന്നങ്ങനെ ഉണ്ണിവയററത്തു ചേറുമുണ്ടങ്ങനെ ഉണ്ണിക്കൈരണ്ടിലും വെണ്ണയുണ്ടങ്ങനെ ഉണ്ണിക്കാൽകൊണ്ടൊരു നൃത്തമുണ്ടങ്ങനെ ഉണ്ണിത്തളകൾ ചിലമ്പുമുണ്ടങ്ങനെ ഉണ്ണിക്കാൽ രണ്ടും തുടുതുടെയങ്ങനെ ഉണ്ണിയരയിലെക്കിങ്ങിണിയങ്ങനെ ചങ്ങാതിയായിട്ടൊരേട്ടനുണ്ടങ്ങനെ ചങ്ങാതിമാരായ പിള്ളേരുണ്ടങ്ങനെ ശങ്കരൻകൂടെപ്പുകഴ് ത്തുന്നതങ്ങനെ വൃന്ദാവനത്തിലൊരാഘോഷമങ്ങനെ ദുഷ്ടരെക്കൊല്ലുന്ന കൂത്തുകളങ്ങനെ രാസകേളിക്കുള്ള കോപ്പുകളങ്ങനെ പീലിത്തിരുമുടി കെട്ടിക്കൊണ്ടങ്ങനെ പിച്ചകമാലകൾ ചാർത്തിക്കൊണ്ടങ്ങനെ പേർത്തുമോടക്കുഴൽ മിന്നുമാറങ്ങനെ ഓമനയായ തിരുനെററിയങ്ങനെ തൂമയിൽനല്ല കുറികളുമങ്ങനെ ചിത്തം മയക്കും പുരികങ്ങളങ്ങനെ അഞ്ജനക്കണ്ണുമാ നാസയുമങ്ങനെ ചെന്തൊണ്ടിവായ്മലർ ദന്തങ്ങളങ്ങനെ കൊഞ്ചൽതുളുമ്പും കവിളിണയങ്ങനെ കുണ്ഡലം മെല്ലെ യിളകുമാറങ്ങനെ അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ രത്നക്കുഴലും വിളിച്ചുകൊണ്ടങ്ങനെ കണ്ഠേ വിലസുന്ന കൗസ്തുഭമങ്ങനെ വിസ്തൃതമാം തിരുമാറിടമങ്ങനെ ഓടക്കുഴൽകേളി പൊങ്ങുമാറങ്ങനെ കോടക്കാർവർണ്ണന്റെയീടുകളങ്ങനെ കൂടിക്കളിച്ചപ്പോൾ മൂഢതയങ്ങനെ പീഡിച്ചുപിന്നെത്തിരയുമാറങ്ങനെ ഗോപികമാരുടെ ഗീതങ്ങളങ്ങനെ ഗോപാലകൃഷ്ണന്റെ കാരുണ്യമങ്ങനെ ആനന്ദകൃഷ്ണനെ കാണുമാറങ്ങനെ മോഹനമൂർത്തിയെ കാണുമാറങ്ങനെ കണ്ടുകണ്ടുള്ളം തെളിയുമാറങ്ങനെ കൊണ്ടൽനേർവർണ്ണന്റെ ലീലകളങ്ങനെ വട്ടക്കളിക്കു തുനിയുമാറങ്ങനെ വട്ടത്തിൽനിന്നു ശ്രുതിപിടിച്ചങ്ങനെ സൂത്രവും ചോടും പിഴയാതെയങ്ങനെ നേത്രങ്ങൾ കൊണ്ടുള്ളഭിനയമങ്ങനെ കണ്ണിനു കൗതുകം തോന്നുമാറങ്ങനെ കണ്ണന്റെ പൂമെയ്യിടയിടയങ്ങനെ തിത്തിത്തൈയെന്നുള്ള നൃത്തങ്ങളങ്ങനെ തൃക്കാൽച്ചിലമ്പുകളൊച്ചപൂണ്ടങ്ങനെ മഞ്ഞപ്പാവാട ഞൊറിവിരിച്ചങ്ങനെ കിലുകിലെയെന്നരഞ്ഞാണങ്ങളങ്ങനെ മുത്തേലും മാലകളോടുമാറങ്ങനെ തൃക്കൈകൾ രണ്ടുമഭിനയിച്ചങ്ങനെ ഓമൽത്തിരുമെയ്യുലയുമാറങ്ങനെ കുണ്ഡലമാടും കവിൾത്തടമങ്ങനെ തൂമധുവോലുന്ന വായ്ത്തിറമങ്ങനെ തൂവിയർപ്പിറ്റൊരു നാസികയങ്ങനെ മാണിക്യക്കണ്ണും ചുഴറ്റിക്കൊണ്ടങ്ങനെ മുത്തുകുലകളുതിരുമാറങ്ങനെ പീലിത്തിരുമുടിക്കെട്ടഴിഞ്ഞങ്ങനെ പിച്ചകത്തൂമലർ തൂകുമാറങ്ങനെ ദേവകൾ തൂകുന്ന പൂമഴയങ്ങനെ ദേവകൾ കാക്കും പെരുമ്പറയങ്ങനെ കിങ്ങിണിയൊച്ചയും താളത്തിലങ്ങനെ ചങ്ങാതിമാരുടെ പാട്ടുകളങ്ങനെ ആകാശമാർഗ്ഗേ വിമാനങ്ങളങ്ങനെ ചന്ദ്രനുമുച്ചയായ് നിൽക്കുമാറങ്ങനെ ലോകങ്ങളൊക്കെ വിളങ്ങുമാറങ്ങനെ ലോകൈകനാഥന്റെ ഗീതങ്ങളങ്ങനെ ആനന്ദനൃത്തം ജയിക്കുമാറങ്ങനെ വാമപുരേശ്വരൻ വാഴ്കയെന്നങ്ങനെ തൽസ്വരൂപം മമ തോന്നുമാറങ്ങനെ ത്വൽപാദയുഗ്മേ നമസ്കരിച്ചീടിനേൻ
  • ഹായ് ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഇപ്പോൾ സ് വിഷമം ഉണ് ഇത്രയും കാലം ഈ ചാനൽ കാണാൻ പറ്റിയ ge എന്ന് ഓർത്ത് പഴമയേ പരിചയപെടുത്തിയ പുന്താനം ഇല്ലവും ദൈവത്നായ ഹന്നാനത്തിന്റെ ജീവിത കഥയും പങ്കു വെച്ചതിന് ഒരു പാട് നന്ദിയുണ്ട്.
  • അമ്പലപുഴ പാല്പായസം പുരാതനമായ ഒരു രുചികൂട്ട് ഈ പായസത്തിന് അപൂര്‍വവും സാദൃശ്യം ഇല്ലാത്തതും ആയ ഒരു രുചി സമ്മാനിക്കുന്നു.നേരിയ പിങ്ക് നിറത്തോട് കൂടിയ ഈ പായസഐതിഹ്യം ഇപ്രകാരമാണ്. ചെമ്പകശ്ശേരി രാജാവ് ഒരിക്കൽ സൈനികച്ചെലവിലേക്കും മറ്റുമായി ആനപ്രാമ്പൽ സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനോടു കുറെ നെല്ല് വായ്പ വാങ്ങി. മുതലും കൂട്ടുപലിശയും ചേർന്ന് അതു മുപ്പത്തിയാറായിരം പറയായി വർധിച്ചു. രാജാവിനോട് ഋണബാധ്യത തീർക്കാൻ പലപ്രാവശ്യം ബ്രാഹ്മണൻ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒരു ദിവസം രാജാവു ക്ഷേത്രദർശനത്തിനു വന്നപ്പോൾ 'എന്റെ കടം തീർക്കാതെ തേവരാണെ അകത്തു കടക്കരുത്' എന്നു ബ്രാഹ്മണൻ വിളിച്ചുപറഞ്ഞു. സത്യസന്ധനായ രാജാവു വിഷമിച്ചു. ബുദ്ധിമാനായ മന്ത്രി വിവരമറിഞ്ഞ് അവശ്യംവേണ്ട നെല്ല് നാട്ടുകാരിൽനിന്നു കടംവാങ്ങി കിഴക്കേനടയിലുള്ള ആനക്കൊട്ടിലിൽ അളന്നുകൂട്ടിച്ചു. ഉച്ചശീവേലിക്കു മുൻപ് നെല്ലു സ്ഥലത്തുനിന്നും മാറ്റുന്നതിനു ബ്രാഹ്മണനെ മന്ത്രി നിർബന്ധിച്ചു. മന്ത്രിയുടെ രഹസ്യമായ ആജ്ഞ ഉണ്ടായിരുന്നതിനാൽ ബ്രാഹ്മണനു ചുമട്ടുകാരെയോ വള്ളക്കാരെയോ ലഭിച്ചില്ല. ഉച്ചശീവേലിക്കു സമയമടുത്തിട്ടും നെല്ലു മാറ്റാൻ നിവൃത്തിയില്ലാതെവന്നപ്പോൾ ആ ബ്രാഹ്മണൻ പശ്ചാത്താപവിവശനായി. ആ നെല്ലു മുഴുവൻ അതിന്റെ പലിശകൊണ്ടു നിത്യേന ശ്രീകൃഷ്ണസ്വാമിക്കു പാൽപ്പായസ നിവേദ്യം നടത്തുന്നതിനു വഴിപാടായി അർപ്പിച്ചു. മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്. ഒരിക്കല്‍ ശ്രീ കൃഷ്ണ ഭഗവാന്‍ ഒരു സന്യാസിയുടെ വേഷത്തില്‍ ചെമ്പകശ്ശേരി രാജാവിന്‍റെ സദസ്സില്‍ എത്തി .സംസാരത്തിനിടയില്‍ രാജാക്കന്മാരുടെ വിനോദമായ ചതുരംഗം (ചെസ്സ്) സംസാരവിഷയമായി.തന്നെ കളിയില്‍ തോല്‍പ്പിച്ചാല്‍ സന്യാസി എന്തു ചോദിച്ചാലും നല്കാം എന്നായി രാജാവ്. തനിക്ക് മറ്റൊന്നും വേണ്ട എന്നും ,ചതുരംഗകളത്തില്‍ ഓരോ കളത്തിലും താന്‍ പറയുന്ന പോലെ അരിമണി വച്ചു തന്നാല്‍ മതി എന്നായി സന്യാസി. കളിയില്‍ രാജാവ് തോറ്റു എന്നു പറയേണ്ടതില്ലല്ലോ. ചെസ്സ് കളത്തിലെ ആദ്യ കളത്തില്‍ ഒരു അരിമണി, രണ്ടാം കളത്തില്‍ രണ്ടു അരിമണി , മൂന്നാം കളത്തില്‍ നാല്, നാലാം കളത്തില്‍ എട്ട്, അഞ്ചാം കളത്തില്‍ പതിനാറ്.........അങ്ങിനെ അരിമണികള്‍ വേണം എന്നായി ,സന്യാസി.അതായത് ഓരോ കളത്തിലും എരട്ടിക്കും ...ഇപ്രകാരം 64 കളം നിറയാന്‍ എത്ര അരിമണി വേണം എന്ന് ഒന്നു കൂട്ടി നോക്കൂ .... അധികം താമസിക്കാതെ രാജാവിന് തന്‍റെ വിഡ്ഡിത്തം മനസ്സിലായി.രാജ്യത്തെ മുഴുവന്‍ അരിയും തീര്‍ന്നു. രാജാവ് ധര്‍മ്മസങ്കടത്തില്‍ ആയി .ഒടുവില്‍ ശ്രീ കൃഷ്ണ ഭഗവാന്‍ സ്വന്തം രൂപത്തില്‍ പ്രത്യഷപ്പെട്ടു. എല്ലാ ദിവസവും അരികൊണ്ട് പായസം ഉണ്ടാക്കി ഭക്തജനങ്ങള്‍ക്കു വിതരണം ചെയ്യണം എന്നും അങ്ങിനെ തന്‍റെ കടം വീട്ടിയാല്‍ മതി എന്നും ആവശ്യപ്പെട്ടു.അപ്രകാരം ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ പ്രസാദം ഏര്‍പ്പാട് ചെയ്തു. ചേരുവകൾ വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ‍. ആദ്യകാലങ്ങളിൽ മുപ്പത്തിയാറുപറ പാലും അതിനുവേണ്ട അരിയും പഞ്ചസാരയുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നത്തെ തോതനുസരിച്ചുള്ള അളവ് ഇപ്രകാരമാണ്. പാല് - 71 ലി. വെള്ളം - 284 ലി. അരി - 8.91 ലി. പഞ്ചസാര - 15.84 കി.ഗ്രാ തയ്യാറാക്കുന്ന വിധം രാവിലെ കൃത്യം 6 മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞ്, തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ പാലു ചേർത്തു സാവധാനത്തിൽ വറ്റിക്കുന്നു. 11 മണിയോടുകൂടി വെള്ളം ഏതാണ്ടു മുഴുവനും വറ്റിക്കഴിയുമ്പോൾ അരി ചേർക്കുന്നു. ഒരു മണിക്കൂർ കൂടി കഴിയുമ്പോഴേക്കും പാലിന്റെ പതിനൊന്നിലൊരു ഭാഗം കൂടി വറ്റിക്കഴിയും. അപ്പോൾ പഞ്ചസാര ചേർത്തിളക്കി പകർന്നെടുത്തു നിവേദിക്കുന്നു. പ്രത്യേകതകൾ കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തിൽ പാല് വേവിച്ചെടുക്കുന്നതുകൊണ്ടായിരിക്കണം ഇതിനെ 'ഗോപാല കഷായം' എന്നു വിളിക്കുന്നത്. ഇതിനു തങ്കനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും ഉണ്ട്. കേരളത്തിൽ തന്നെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രശസ്തമായ പാൽപ്പായസനിവേദ്യങ്ങൽ ഉണ്ടെങ്കിലും അമ്പലപ്പുഴ പാൽപ്പായസത്തിന്റെയത്ര പ്രശസ്തി അവയ്ക്കില്ല.
  • @vasusanathan5392
    Makkale nalla video🙏🙏🙏🙏 May God bless you dear children
  • @satheesantk8547
    നല്ല വീഡിയോ നല്ല വിവരണം. ഒന്ന് വന്നു ആ ഇല്ലം കാണാൻ കൊതിയായി.
  • @harekrishna4498
    ഹരേ കൃഷ്ണ ഗുരുവായൂരപ്പൻ അനുഗ്രഹിച്ച ഒരു മഹാന്മാവിന്റെ വീട് ഇങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി അതു നല്ല രീതിയിൽ keep ചെയേണ്ടത് ആവശ്യം ആണ് കൂടാതെ ഞാൻ അവിടെ പുതിയ തലമുറയെ പ്രതീക്ഷിച്ചു എന്തു നല്ല സുന്ദരമായ അന്തരീക്ഷം ആണ് അവിടെ അതു പാഴാക്കി കളഞ്ഞു അതു ഉപയോഗപ്പെടുത്തു ആരെങ്കിലും പിന്നെ വീഡിയോ ഇട്ടതിനു thankas
  • @remavelu9601
    Krishnaaa Guruvayurappa Bhagavane Njangale Ellavarem Kathurashikkane 🙏👏🌻
  • @sree4607
    ഇപ്പൊ പേരുകേട്ട ഈ പുണ്ണ്യ സ്ഥലവും ഇല്ലവും ഇങ്ങനെ കിടക്കുന്നത് കാണുമ്പോ മനസിന്‌ വല്ലാത്ത നൊമ്പരം തോന്നുന്നു
  • @Vinodpkl590
    ഭഗവാനെ ...ഗുരുവായൂരപ്പ...🙏🙏🙏...Thanks